ഹൈദരാബാദിലെ ആദ്യ ഏകദിനത്തിലെ തോല്‍വിക്ക് പിന്നാലെ ആസ്ട്രേലിയക്ക് രണ്ടാം ഏകദിനത്തിലും രക്ഷയുണ്ടാവില്ല. നാഗ്പൂരില്‍ നാളെ 1.30 മുതലാണ് മത്സരം. ആസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം ഭാഗ്യവേദിയല്ല നാഗ്പൂര്‍. 2007ന് ശേഷം ഇന്ത്യയും ആസ്ട്രേലിയയും നാല് തവണ ഏറ്റുമുട്ടിയപ്പോള്‍ ആസ്ട്രേലിയക്ക് ജയിക്കാനായത് ഒരു തവണ മാത്രം.മധ്യ ഓവറുകളില്‍ കുല്‍ദീപിന്റെ കീഴില്‍ പിടിമുറുക്കുന്നു. അവസാന ഓവറുകളില്‍ ആസ്ട്രേലിയക്ക് കാര്യമായി റണ്‍സ് കണ്ടെത്താനും ആവുന്നില്ല. ഇന്ത്യക്ക് തലവേദനയായിരുന്ന മധ്യനിര(ബാറ്റിങ്) ശക്തിപ്പെട്ടതും ആശ്വാസമാണ്. ധോണിയുടെയും കേദാര്‍ ജാദവിന്റെയും ഇന്നിങ്സുകള്‍ ലോകകപ്പിലേക്കുള്ള മുതല്‍കൂട്ടാണ് താനും.
2017ലാണ് അവസാനമായി ആസ്ട്രേലിയക്കെതിരെ ഇന്ത്യ ഇവിടെ കളിച്ചത്. രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി മികവില്‍(125) ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവും അന്ന് ഇന്ത്യ സ്വന്തമാക്കുകയുണ്ടായി. രോഹിത് ശര്‍മ്മയില്‍ നിന്ന് അത്പോലൊരു ഇന്നിങ്സ് ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ‘ഹിറ്റ്മാന്‍’ ആരാധകര്‍. ഇന്ത്യയുടെ ബാറ്റിങ്, ബൗളിങ് വകുപ്പുകള്‍ ശക്തമാണ് എന്നതാണ് വലിയ കാര്യം. ബുംറയേയും ശമിയുടെയും നേതൃത്വത്തിലുള്ള പേസ് നിര ആസ്ട്രേലിയയുടെ മുന്‍നിരയെ മടക്കുന്നു.
ഈ കാര്യങ്ങളും പിച്ചിലെ ഭാഗ്യവും കൂടി ചേരുന്നതാണ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ മുന്നിലെത്തിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നാളെ കൂടി ജയിച്ച് പരമ്പരയില്‍ മുന്നിലെത്താന്‍ തന്നെയാവും ഇന്ത്യ ശ്രമിക്കുക. റാഞ്ചി, മൊഹാലി, ഡല്‍ഹി എന്നിവിടങ്ങളിലാണ് മറ്റു മത്സരങ്ങള്‍. ഉച്ചക്ക് 1.30നാണ് കളി തുടങ്ങുക.
Post Your Comments