തിരുവനന്തപുരം: രാജ്യത്തെ പൊതുമുതല്‍ വിറ്റുതുലയ്‌ക്കുകയും ഇവയെല്ലാം അദാനി – അംബാനിമാര്‍ക്ക് എഴുതിക്കൊടുക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടി തുഗ്ലക് പരിഷ്കാരമാണെന്ന ആരോപണവുമായി വി.എം.സുധീരന്‍. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട സമയത്ത് ഒന്നും ചെയ്തില്ല. സിവില്‍ വ്യോമയാന വകുപ്പിന് സ്വകാര്യവത്കരണം അംഗീകരിക്കില്ലെന്നറിയിച്ച് കത്തുനല്‍കാനോ നിയമസഭയില്‍ പ്രമേയമായി അവതരിപ്പിക്കാനോ പോലും സർക്കാർ തയ്യാറായില്ല. സ്വകാര്യവത്കരണം അംഗീകരിക്കുന്ന മട്ടില്‍ കമ്പനിയുണ്ടാക്കി ലേലത്തില്‍ പങ്കെടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. കിട്ടുന്നെങ്കില്‍ തങ്ങള്‍ക്കും കിട്ടട്ടെ എന്നതായിരുന്നു നിലപാട്. ഇനിയെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments