തൃശൂർ : കുഴൂർ സ്വദേശി ജിജോ പോളിന്റെ മരണം കര്‍ഷക ആത്മഹത്യയെന്ന് പറയാൻ കഴിയില്ലെന്ന് കൃഷിമന്ത്രി മന്ത്രി സുനിൽകുമാർ. കൃഷിയെ ഉപജീവനമായി ആശ്രയിച്ചു ജീവിച്ചിരുന്ന ആളാണ് ജിജോ. എന്നാല്‍ ജിജോയുടെ വായ്പകൾ കാർഷിക ആവശ്യത്തിനു ഉള്ളതല്ല. പ്രളയം മൂലം ജിജോയുടെ കുടുംബത്തിന് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന് സർക്കാർ പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു.
കർഷകനാണെങ്കിലും കാർഷിക ആവശ്യത്തിനു അല്ലാത്ത വായ്പകളിൽ എന്ത് സഹായം ചെയ്യാൻ കണിയുമെന്നു സർക്കാർ പരിശോധിക്കുമെന്നും ക്യാബിനറ്റ് ഇക്കാര്യം ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. മാര്‍ച്ച് ഒന്നിന് രാവിലെ ഭാര്യ സിജിയാണ് ജിജോയെ വീടിന്‍റെ ഒന്നാം നിലയിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം ജിജോയ്ക്ക് കടബാധ്യത ഉണ്ടെന്നും മരിച്ചത് ഇക്കാരണത്താലാകാമെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.
Post Your Comments