കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ കുറവുണ്ടായി. പവന് 280രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 3035 രൂപയായി. പവന് 24280 രൂപയിലാണ് വ്യാപാരം തുടരുന്നത്.
ഈ മാസം ആദ്യ വാരത്തോടെ സ്വര്‍ണ വിലയിൽ ഉയര്‍ച്ച രേഖപ്പെടുത്തുന്നുണ്ടായിരുന്നു. രണ്ടാം വാരത്തിൽ നേരിയ ഇടിവ് ഉണ്ടായി. ഈ മാസത്തെ പവൻ്റെ ഉയര്‍ന്ന നിരക്ക് 25,160 രൂപയായിരുന്നു. കഴിഞ്ഞ മാസം സ്വര്‍ണ വില കുത്തനെ ഉയരുന്ന സാഹചര്യം ഉണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
അതേസമയം വെള്ളിവിലയില്‍ വര്‍ധനവുണ്ടായി. ഗ്രാമിന് 43.70 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിയ്ക്ക് 43,700 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ ആറ് ദിനമായി വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്.
Post Your Comments