മുംബൈ: യുദ്ധത്തിനുവേണ്ടി സാമൂഹ്യമാധ്യമങ്ങളിലൂടെ മുറവിളി കൂട്ടുന്ന ആളുകളെ വിമര്‍ശിച്ച് കൊണ്ട് ബുദ്ഗാമില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീരമൃത്യു സൈനികന്‍ നിനാഥ് മന്ദവാഗ്‌നെയുടെ ഭാര്യ വിജേത രംഗത്തെത്തി. സൈന്യത്തിന്റെ കാവലില്‍ നിന്ന് സുരക്ഷിതമായി ഒരു സ്ഥലത്ത് നിന്ന് യുദ്ധത്തിനായി നിലവിളിക്കുന്നവര്‍ ഒരുപാട് പേരുണ്ട്. അവര്‍ അതിര്‍ത്തിയില്‍ പോയി നേരിട്ട് യുദ്ധം ചെയ്യട്ടെ എന്നാണ് വിജേത പറയുന്നത്.
‘സാമൂഹ്യമാധ്യമങ്ങളിലെ യുദ്ധത്തിനായുള്ള ആളിക്കത്തലുകള്‍ വളരെ ഭീകരമാണ്. യുദ്ധം വേണമെന്ന് മുറവിളി കൂട്ടുന്നത് ദയവായി നിര്‍ത്തണമെന്ന് സാമൂഹ്യമാധ്യമങ്ങളിലെ യോദ്ധക്കളോട് അപേക്ഷിക്കുകയാണ്. നിങ്ങള്‍ക്ക് അത്രയ്ക്ക് ആഗ്രഹമുണ്ടെങ്കില്‍ സൈന്യത്തില്‍ പോയി ചേരണം. എന്നിട്ട് യുദ്ധം ചെയ്യുന്നത് എങ്ങനെയുണ്ടെന്ന് അനുഭവിച്ചറിയൂ’, എന്നാണ് വിജേത പറയുന്നത്. നാസിക്കില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് വിജേത ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ബുധനാഴ്ച കശ്മീരിലെ ബുദ്ഗാമില്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണാണ് നിനാഥ് മന്ദവാഗ്‌നെ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച നാസികില്‍ എത്തിച്ച നിനാഥിന്റെ ഭൗതിക ശരീരം വെള്ളിയാഴ്ചയാണ് മഹാരാഷ്ട്രയിലെ ഗോദാവരി തീരത്ത് പൂര്‍ണ്ണ സൈനിക ബഹുമതിയോടെ സംസ്‌കരിച്ചത്.
Post Your Comments