ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ പോര് വിമാനം തകര്‍ന്ന് പാകിസ്ഥാന് കസ്റ്റഡില്‍ അകപ്പെട്ട് തിരിച്ചത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഭിനന്ദിന്റെ ധീരത ഇന്ത്യയ്ക്ക് അഭിമാനമാണെന്ന് രാഹുല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മഹത്വത്തിലും ധീരതയിലും നാമെല്ലാം അഭിമാനിക്കുന്നു. അഭിനന്ദിനെ കൂടുതല്‍ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നാലു ദിവസം മുന്‍പാണ് ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ അഭിനന്ദന് പോര് വിമാനം തകര്‍ന്ന് പാര്ച്ച്യൂട്ടില് പാകിസ്ഥാനില്‍ ഇറങ്ങിയത്. തുടര്‍ന്ന് ലോക രാജ്യങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി 9.20നാണ് ഇന്ത്യയ്ക്ക് കൈമാറി. 59 മണിക്കൂര്‍ അഭിനന്ദന് പാക് കസ്റ്റഡിയില്‍ കഴിഞ്ഞു.
Post Your Comments