Latest NewsKerala

രഞ്ജിത്ത് വധം ;സിപിഎം നേതാവിനെ പ്രതിചേർക്കൻ തയ്യാറാകാതെ പോലീസ്

കൊല്ലം: കൊല്ലത്തെ പ്ലസ് ടു വിദ്യാര്‍ത്ഥി രഞ്ജിത്തിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂട്ടുപ്രതിയായ സിപിഎം നേതാവിനെ പ്രതിചേർക്കൻ തയ്യാറാകാതെ പോലീസ്. ചവറ തെക്കുംഭാഗത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ളയുടെ നേതൃത്വത്തിലാണ് ആറംഗ സംഘം വീട്ടിലെത്തിയതെന്നാണ് രഞ്ജിത്തിന്റെ മാതാപിതാക്കൾ

കേസിൽ മുഖ്യപ്രതിയായ വാർഡൻ വിനീതിനെ മാത്രം പ്രതിചേർത്ത് മറ്റുള്ളവരെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. മാധ്യമങ്ങൾക്ക് മുന്നിലും ദൃക്സാക്ഷി മൊഴികളിലും സരസൻ പിള്ളയുടെ പേരുണ്ടായിട്ടും പ്രതിചേർക്കാനോ കസ്റ്റഡിയിലെടുക്കാനോ പോലീസ് ഇത് വരെ തയ്യാറായിട്ടില്ല.

എന്നാൽ പോലീസ് നൽകുന്ന വിശദീകരണം രഞ്ജിത്തിന്റെ വീട്ടിലെത്തിയ സംഘത്തിൽ സരസൻ പിള്ള ഉണ്ടായിരുന്നുവെന്നും തലയ്ക്ക് അടിച്ച് വീഴ്ത്തിയത് ജയിൽ വാർഡൻ വിനീതാണെന്നുമാണ്. തുടക്കം മുതൽ കേസ് ഒതുക്കി തീർക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button