ന്യൂഡല്‍ഹി: ഭീകര സംഘടനയായ ജയ്ഷെ ഇ മുഹമ്മദിന്റെ നേതൃത്വവുമായി പാക് ഭരണകൂടത്തിനുളള ബന്ധത്തില്‍ സൂചന നല്കി പാക്കിസ്ഥാന് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി. നിരോധിത ത്രീവ്രവാദ സംഘടനയുടെ തലവന്‍ മസൂദ് പാക്കിസ്ഥാനില്‍ ചികില്‍സയിലുണ്ടെന്ന തുറന്ന് പറച്ചിലിന് ശേഷമാണ് ഇപ്രകാരമുളള ഒരു സൂചന നല്‍കിയത്. പുല്‍വാമയില്‍ നടന്ന ആക്രമത്തിന് പിന്നില്‍ ജയ്ഷെ ആണെന്നത് അവര്‍ നിഷേധിച്ചതായാണ് ഖുറേഷി പറയുന്നത്.
പുല്‍വാമക്ക് പിന്നില്‍ ജയ്ഷെ ആണെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും പാക് വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.എന്നാല്‍ അഭിമുഖം നടത്തിയ ആള് പുല്‍വാമയുടെ ഉത്തരവാദിത്വം ജയ്ഷെ ഏറ്റെടുത്തിരുന്നല്ലോ എന്ന ചോദ്യത്തിനും എതിര്‍ത്ത് കൊണ്ടായിരുന്നു മറുപടി. പുല്‍വാമക്ക് പിന്നില്‍ ജയ്ഷെ അല്ലെന്ന് തന്നെ ഖുറേഷി വാദിച്ചു. അവര്‍ ഉത്തരവാദിത്വം ഏറ്റെടുത്തില്ലെന്നും ഈ കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണെന്നുമാണ് ഖുറേഷി പ്രതികരിച്ചത്. ഒരു അന്തര്‍ദ്ദേശിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഈ കാര്യം ഖുറേഷി പറഞ്ഞതായി ഒരു ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Post Your Comments