
ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ജെയ്ഷെ മുഹമ്മദിന്റെ പങ്ക് തിരിച്ചറിയാൻ വ്യക്തമായ തെളിവില്ലെന്ന വാദവുമായി പാകിസ്ഥാന് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. ഉത്തരവാദിത്തം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങളുണ്ടെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു.
ഭീകരാക്രമണത്തിന് തൊട്ടു പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് സ്വയം ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇത് തള്ളിക്കൊണ്ടാണ് ഇപ്പോള്‍ പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്.
ആക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്ബുകള്‍ ആക്രമിച്ച് നിരവധി തീവ്രവാദികളെ വകവരുത്തിയെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന പാക് പ്രധാനമന്ത്രിയുടെ ആവശ്യം ഇന്ത്യ തള്ളി.
Post Your Comments