മസ്കറ്റ്: ഒമാൻ വ്യോമമേഖലയിലൂടെ കടന്നുപോകുന്ന വിമാനങ്ങളുടെ എണ്ണത്തില്‍ വര്‍ധന. മുപ്പത് ശതമാനം അധിക വിമാനങ്ങളാണ് ഒമാന്‍ വ്യോമമേഖല ഉപയോഗിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു. ഒമാന്‍ വ്യോമമേഖലയുടെ കിഴക്കുഭാഗം ഉപയോഗിക്കുന്ന വിമാനങ്ങളുടെ എണ്ണത്തിലാണ് വര്‍ധനവ്. പാകിസ്ഥാന് പൂര്‍ണമായും ഇന്ത്യ ഭാഗികമായും തങ്ങളുടെ വ്യോമമേഖല അടച്ചിരുന്നു. അന്നു മുതലാണ് അന്താരാഷ്ട്ര സര്‍വിസുകള്‍ക്ക് വേണ്ടി ഒമാൻ തങ്ങളുടെ വ്യോമമേഖല തുറന്നത്.
Post Your Comments