KeralaLatest News

മകൻ മരിച്ചതറിയാതെ നാലുദിസമായി അമ്മ വീടിനുള്ളിൽ

ആര്യനാട്: മകൻ മരിച്ചതറിയാതെ നാലുദിസമായി അമ്മ വീടിനുള്ളിൽ കഴിഞ്ഞു. മകനെ തൂങ്ങിമരിച്ച നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു.കാനക്കുഴി കുരുവിയോട് കിഴക്കുംക‌ര‌ വീട്ടിൽ പരേതനായ ഫ്രാൻസിസിന്റെ മകൻ അനിൽരാജ്(21) ആണ് മരിച്ചത്.

വീടിനുള്ളിലെ കിടപ്പുമുറിയിലാണ് അനിൽരാജ് മൃതദേഹം കണ്ടെത്തിയത്. മുറിയുടെ വാതിൽ അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു. മാതാവ് അനിത പലതവണ വിളിച്ചിട്ടും തട്ടി നോക്കിയിട്ടും വാതിൽ തുറന്നില്ല. തുടർന്ന് അനിത രണ്ടുദിവസമായി ആഹാരവും പാകം ചെയ്തില്ല. ദുർഗന്ധം സഹിക്കാനാവാതെ, സമീപവാസികൾ വിവരം അറിയിച്ചതോടെയാണ് പോലീസ് എത്തി വാതിൽ തുറന്നത്.

ജീർണിച്ച് പുഴുവരിച്ച നിലയിലായിരുന്നു മ്യതദേഹം. നാലുദിവസം മുൻപാണ് മകൻ മുറിക്കുള്ളിൽ കയറി കതകടച്ചതെന്ന് മാതാവ് പോലീസിനോട് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. അനിതയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button