ന്യൂഡല്‍ഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമന് സ്വാഗതമറിയിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ‘അദ്ദേഹം തിരികെയെത്തും വരെ എനിക്ക് പേടിയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യക്ക് തന്റെ മകനെ തിരികെ ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട് ‘ – ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. അതിർത്തിയിൽ മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിൽ രാത്രി 9.20 ഓടെയാണ് അഭിനന്ദന് വര്‍ധമനെ പാകിസ്ഥാന്‍ ഇന്ത്യക്ക് ഔദ്യോഗികമായി കൈമാറിയത്.
അദ്ദേഹം പറപ്പിച്ചിരുന്ന മിഗ്-21 ബൈസണ്‍ പോര്‍വിമാനം പാക് അധീന കശ്മീരില്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് അഭിനന്ദനെ പാകിസ്ഥാൻ പിടികൂടിയത്. ‘സമാധാനത്തിന്റെ സന്ദേശ’മെന്ന നിലയില്‍ അഭിനന്ദന് വര്‍ധമാനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് പ്രഖ്യാപിച്ചത്.
I must say I was nervous before he returned. I am glad India got its son back!!! #Abhinanadan #AbhinanadanVarthaman pic.twitter.com/xz3XA0qElR
— Gautam Gambhir (@GautamGambhir) March 1, 2019
Post Your Comments