കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 3 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ സ്റ്റംസ് ഉദ്യോഗസ്ഥന്‍ സുനില്‍ ഫ്രാന്‍സിസിനെയും കൂട്ടുപ്രതി മജീദ് അദിനാനയും 14 ദിവസത്തേക്ക് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി റിമാന്റ് ചെയ്തു. പ്രതികളെ കാക്കനാട് ജയിലിലേക്ക് അയച്ചു.
ഇന്നലെയാണ് സ്വര്‍ണ്ണം കൈമാറുന്നതിനിടയില്‍ ഇവരെ ഡിറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടിയത്. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായില്‍ നിന്ന് വന്ന മൂവാറ്റുപുഴ സ്വദേശി ഖാലിദ് അദിനാണ് കസ്റ്റംസ് ഹവീല്‍ദാര്‍ സുനില്‍ ഫ്രാന്‍സിസിന് സ്വര്‍ണ്ണം
കൈമാറിയത്.
അതേസമയം സുനില്‍ ഫ്രാന്‍സിസ് സ്ഥിരമായി കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്യുന്നതായി നേരത്തേ അധികൃതര്‍ക്ക് സംശയമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ കസ്റ്റംസിന്റെ നിരീക്ഷിണത്തിലായിരുന്നു. കഴഇഞ്ഞ ഒരാഴ്ചയ്ക്കിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 6.7 കിലോ സ്വര്‍ണമാണ് കസ്റ്റംസം പിടികൂടിയത്.
Post Your Comments