ന്യൂഡല്‍ഹി: ഇന്ത്യയുടെ വീര സൈനികൻ അഭിനന്ദൻ ഇന്ത്യയിൽ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് രാജ്യം മുഴുവൻ. പടക്കം പൊട്ടിച്ചും മറ്റുമാണ് രാജ്യം വീരപുത്രനെ വരവേറ്റത്.നാട്ടിലേക്ക് തിരികെ എത്തുന്ന വേളയിലും പതറാതെ തല ഉയര്‍ത്തിപ്പിടിച്ചാണ് നിന്നത്. ആ മുഖത്ത് ഉത്കണ്ഠയോ ഭാവഭേദങ്ങളോ ഉണ്ടായിരുന്നില്ല. ഉറച്ച മനസ്സും കാല്‍വെപ്പുകളുമായി, ബി.എസ്.എഫ് ജവാന് ഹസ്തദാനം ചെയ്ത് വാഗാ അതിര്‍ത്തിയിലെ സംയുക്ത ചെക്‌പോസ്റ്റ് മറികടന്ന് അഭിനന്ദന്‍ ഇന്ത്യയിലേക്ക് കടന്നുവന്നു.
അഭിനന്ദനെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിയിലേക്ക് കൊണ്ടുവന്നു. ‘ഡീബ്രീഫിങ്’ എന്നറിയപ്പെടുന്ന നടപടിയുടെ ഭാഗമായി അഭിനന്ദനെ വിവിധ ഏജൻസികൾ ചോദ്യം ചെയ്യും.ഇത് ഒരു മനഃശാസ്ത്ര വിദഗ്ധന്റെ സാന്നിധ്യത്തിൽ ആവും.പാക്ക് ചാര സംഘടനയായ ഐഎസ്‌ഐ ചോദ്യം ചെയ്‌തോ, പാക്ക് കസ്റ്റഡിയില്‍ മര്‍ദിക്കപ്പെട്ടോ വിമാനം വീഴ്ത്തിയത് എങ്ങനെ തുടങ്ങിയവയും ഈ ചോദ്യം ചെയ്യലിൽ ചോദിച്ചറിയും. പാക്കിസ്ഥാനില്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച സൈനികമായ ചോദ്യംചെയ്യലും ഉണ്ടാവും.
പാര്‍വിമാനം തകര്‍ന്ന് രക്ഷപ്പെടുന്ന ഘട്ടത്തില്‍ പൈലറ്റിന് വലിയ ക്ഷതമേല്‍ക്കാന്‍ സാധ്യതയുണ്ട്. പൈലറ്റ് മാത്രം യാത്രക്കാരനായ മിഗ്-21 ബൈസണ്‍ വിമാനമാണ് അഭിനന്ദന്‍ പറത്തിയിരുന്നത്. എഫ്-16 വിമാനം വെടിവെച്ചിടുന്നതിനിടയില്‍ സ്വന്തം വിമാനം തകര്‍ന്നു. ഇത്തരം ഘട്ടങ്ങളില്‍ വിമാനത്തില്‍നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് ചാടാനുള്ള ശ്രമത്തിലാണ് പൈലറ്റിന് ചലപ്പോൾ ഗുരുതരമായി പരിക്കേൽക്കുന്നത് . ‘എജക്‌ട് ബട്ടണ്‍’ അമര്‍ത്തിയാല്‍ ഇരിപ്പിടം വേഗത്തില്‍ ഉയരുകയും വിമാനത്തിന്റെ മുകള്‍ഭാഗം തകര്‍ത്ത് പൈലറ്റ് പുറത്തു വരുകയും പാരച്യൂട്ട് നിവരുകയുമാണ് ചെയ്യുക.
പാരച്യൂട്ടില്‍ പാക്കിസ്ഥാനില്‍ ചെന്നുവീണ അഭിനന്ദന് നാട്ടുകാരുടെ മര്‍ദനം ഏല്‍ക്കേണ്ടിവന്നു. ചോരയൊലിക്കുന്ന മുഖവുമായി പാക്കിസ്ഥാന്‍ സേന അഭിനന്ദനെ മോചിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ ആഘാതങ്ങളും വൈദ്യപരിശോധനയില്‍ ബോധ്യപ്പെടും. സൈനികരെ കൈമാറുന്ന നടപടിയിലും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍പ്രകാരം വൈദ്യപരിശോധന നിര്‍ബന്ധമാണ്. റെഡ് ക്രോസിന്റെ മെഡിക്കല്‍ പരിശോധനകളടക്കമുള്ള നിരവധി നടപടി ക്രമങ്ങള്‍ക്കും പ്രോട്ടോകോളുകള്‍ക്കും പിന്നാലെയാണ് സൈനികനെ പാക്കിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയത്. എയര്‍ വൈസ് മാര്‍ഷല്‍സ്-ആര്‍.ജി.കെ കപൂര്‍, ശ്രീകുമാര്‍ പ്രഭാകരന്‍ എന്നിവരാണ് അഭിനന്ദിനെ സ്വീകരിച്ചത്.
Post Your Comments