Latest NewsIndia

അഭിനന്ദന്‍ വ്യോമ സേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി:    എയര്‍വിംഗ് കാമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വ്യോമസേന മേധാവി  ബീരേന്ദര്‍ സിംഗുമായി  കൂടിക്കാഴ്ച നടത്തി. പാക്കിസ്ഥാനിലുണ്ടായ അനുഭവങ്ങള്‍ അദ്ദേഹത്തോട് വിശദീകരിച്ചു. ഇന്നലെ ഏറെ നേരത്തെ ഇന്ത്യയുടെ കാത്തിരിപ്പിന് ശേഷമാണ് അഭിനന്ദനെ പാക് സേന കെെമാറിയത്.

ഈ അവസരത്തില്‍ വര്‍ദ്ധമാനെ ഇന്ത്യക്ക് കൈമാറുന്നത് നിരീക്ഷിക്കാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ലാഹോറിലെത്തിയിരുന്നതായി സൂചന. ഇസ്ലാമാബാദില്‍ നിന്നും അഭിനന്ദനെ വാഗാ ബോര്‍ഡറില്‍ എത്തിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ഇമ്രാന്‍ ലാഹോറില്‍ എത്തിയിരുന്നു. തുടര്‍ന്ന് അഭിനന്ദനെ കൈമാറിയതിന് ശേഷം മാത്രമാണ് അദ്ദേഹം ഇസ്ലാമാബാദിലേക്ക് തിരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം പഞ്ചാബ് മുഖ്യമന്ത്രി ഉസ്മന്‍ ബുസ്ദര്‍, ഗവര്‍ണര്‍ ചൗധരി സര്‍വാര്‍ എന്നിവരുമായി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. അഭിനന്ദനെ തിരിച്ചയച്ചതോടെ ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ വര്‍ധിച്ചുവരുന്ന പിരിമുറുക്കം കുറയ്ക്കാന്‍ കഴിഞ്ഞെുവെന്ന് ഇമ്രാന്‍ ഖാന്റെ പ്രതികരണം പാക്കിസ്ഥാന്‍ ഫോറിന്‍ ഓഫീസ് പുറത്തിറക്കിയിട്ടുണ്ട്.

ഇന്ത്യ-പാക് സംഘര്‍ഷത്തിനിടയിലാണ് വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്ന് പൈലറ്റ് അഭിനന്ദന്‍ പാക് സൈനികരുടെ പിടിയിലായത്. തുടര്‍ന്ന് മൂന്നു ദിവസം കസ്റ്റഡിയില്‍ വച്ചതിന് ശേഷമാണ് അദ്ദേഹത്തെ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ വാഗാ അതിര്‍ത്തിയില്‍ വച്ച് ഇന്ത്യയ്ക്ക് കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button