മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ മാസം മാത്രം 574 പ്രവാസികളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഒമാനിലെ മാന്‍പവര്‍ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. തൊഴില്‍ നിയമ ലംഘനങ്ങളുടെ പേരിലാണ് പ്രവാസികളെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
ലേബര്‍ വെല്‍ഫെയര്‍ ജനറല്‍ ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ നിരവധി പരിശോധനകളാണ് ഫെബ്രുവരിയില്‍ രാജ്യത്തുടനീളം നടത്തിയത്. ഇതിലാണ് തൊഴില്‍ നിയമം ലംഘിച്ച് കഴിയുന്ന 574 പ്രവാസികളെ പിടികൂടിയത്. മവാലീഹ് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്നവരാണ് പിടിയിലായവരില്‍ ഏറെയും. 80 പേരെയാണ് ഇവിടെ നിന്നും പിടികൂടിയത്. കാര്‍ വാഷ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന 45 പേരും അറസ്റ്റിലായി. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരുന്നതായി മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു.
Post Your Comments