കാത്തിരിപ്പുകൾക്ക് വിരാമം. നൂതന ഫീച്ചറുകളും അതിശയിപ്പിക്കുന്ന വിലയുമായി റെഡ്മി നോട്ട് 7,നോട്ട് 7 പ്രോ സ്മാർട്ട് ഫോണുകൾ ഇന്ത്യന്‍ വിപണിയിലെത്തിച്ച് ഷവോമി. നോട്ട് 7 സ്മാർട്ട് ഫോണിൽ 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 2340×1080 പിക്സല്‍ റെസലുഷന് ഡോട്ട് നോച്ച് ഡിസ്പ്ലേ, കോര്‍ണറിങ് ഗോറില്ല ഗ്ലാസ് 5, സ്നാപ്ഡ്രാഗണ്‍ 660 പ്രോസസർ, 12എം പി + 2എം പി പിൻ ക്യാമറ,13 എം പി മുൻ ക്യാമറ, 4000 എം.എ.എച്ച് ബാറ്ററി, ടൈപ്പ് സി യുഎസ്ബി, ക്വാല്‍കോം ക്വുക്ക് ചാര്‍ജ് 4.0 എന്നിവയാണ് പ്രധാന പ്രത്യേകതകൾ.
48 മെഗാപിക്സല്‍+ അഞ്ച് മെഗാപിക്സല്‍ പിൻ ക്യാമറയാണ് . 13 മെഗാപിക്സലിന്റെ മുൻ ക്യാമറ,സോണി ഐ എം എക്സ് 586 സെന്‍സർ എന്നിവയാണ് നോട്ട് 7 പ്രോ ഫോണിന്റെ പ്രധാന സവിശേഷത. മറ്റു പ്രത്യേകതകൾ നോട്ട് 7നു സമാനമാണെന്നാണ് സൂചന. ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയ എം.ഐ യു.ഐ 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും ഫോൺ പ്രവർത്തിക്കുക.
ചൈനയില്‍ കഴിഞ്ഞ മാസം പുറത്തിറക്കിയ റെഡ്മി നോട്ട് 7 മൂന്നാഴ്ചയ്ക്കുള്ളില്‍ പത്ത് ലക്ഷം യൂണിറ്റുകൾ വിറ്റഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഷവോമി ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിച്ചത്.
നോട്ട് 7ന്റെ 3 ജി.ബി റാം 32 ജി.ബി മെമ്മറി മോഡലിന് 9,999 രൂപയും 4 ജി.ബി റാം 64 ജി.ബി മെമ്മറി മോഡലിന് 11,999 രൂപയുമാണ് വില.നോട്ട് 7 പ്രോയ്ക്ക് 4 ജി.ബി റാം 64 ജി.ബി മെമ്മറി മോഡലിന് 13,999 രൂപയും 6 ജി.ബി റാം 128 ജി.ബി മെമ്മറി മോഡലിന് 16,999 രൂപയും വില പ്രതീക്ഷിക്കാം. ഫാന്റസി ബ്ലൂ, ബ്രൈറ്റ് ബ്ലാക്ക്, ട്വിലൈറ്റ് ഗോള്‍ഡ് കളറുകളിലാകും ഫോണ്‍ വിപണിയിൽ ലഭ്യമാവുക.
Post Your Comments