തിരുവനന്തപുരം; സംസ്ഥാനത്തെ കോളേജ്, സർവ്വകലാശാല അധ്യാപകർക്ക് യുജിസിയുടെ ഏഴാം ശമ്പള പരിഷ്കരണം അനുവദിയ്ക്കുന്നതിന് സർക്കാർ നടപടി തുടങ്ങി.
ഇതിനുള്ള ശുപാർശ അടങ്ങുന്ന ഫയലുകൾ കഴിയ്ഞ്ഞദിവസം ധന വകുപ്പിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകി. യുജിസിയുടെ ഏഴാം ശമ്പള പരിഷ്കരണം നടപ്പാക്കേണ്ട കാലാവധി മാർച്ച് 31 ന് കഴിയുകയാണ് .
1400 കോടി രൂപയുടെ ബാധ്യതയാണ് ഇതിലൂടെ ഉണ്ടാവുക എന്ന് കണക്കുകൾ സൂചിപ്പിയ്ക്കുന്നു. ഇതിന്റെ പകുതി തുക കേന്ദ്രസർക്കാർ നൽകുമെന്നും കൂടാതെ മാർച്ച് 31 ന് മുൻപ് ഇത് നടപ്പിലായിലെങ്കിൽ 700 കോടി രൂപ ലാപ്സാകും.
Post Your Comments