പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സസ്പെന്‍ഷന്‍ നേരിടുന്ന ആസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ആസ്ട്രേലിയന്‍ ടീമലേക്ക് മടങ്ങിയെത്തുന്നു. ഇരുവരുടെയും സസ്പെന്‍ഷന്‍ കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍ കൈക്കേറ്റ പരിക്കിനെ തുടര്‍ന്ന് സ്മിത്ത് വിശ്രമത്തിലായിരുന്നു. പരിക്ക് മാറി താരം വീണ്ടും പാഡണിഞ്ഞിരിക്കുകയാണ്.നെറ്റ്സില്‍ പരിശീലനം നടത്തുന്ന വീഡിയോ സ്മിത്ത് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. മാര്‍ച്ച് 23ന് ആരംഭിക്കുന്ന ഐ.പി.എല്ലില്‍ ഇരുവരും ടീമുകള്‍ക്കൊപ്പം ചേരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അതേസമയം അടുത്ത മാസം യു.എ.ഇയില്‍ പാകിസ്താനെതിരെ ആസ്ട്രേലിയക്ക് ഏകദിന പരമ്പര കളിക്കാനുണ്ട്. ഈ ടീമിലേക്ക് ഇരുവരും എത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. മറ്റു പ്രശ്നങ്ങളില്ലെങ്കില്‍ ലോകകപ്പില്‍ ഇരുവരും ഇടം നേടുകയും ചെയ്യും.ഇന്ത്യക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയതിന്റെ ത്രില്ലിലാണിപ്പോള്‍ ആസ്‌ട്രേലിയ. അതേസമയം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യക്കെതിരായ പരമ്പരയിലേക്ക് ഇരുവരെയും പരിഗണിക്കില്ല. ടീം പ്രഖ്യാപനം നേരത്തെ കഴിഞ്ഞതാണ്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഇരുവരും ബാറ്റേന്തിയിരുന്നു. സ്മിത്തിന് പരിക്ക് ഗുരുതരമായത് ആ ടൂര്‍ണമെന്റിനിടെയാണ്.വാര്‍ണര്‍ക്കും പരിക്കേറ്റിരുന്നു. സ്മിത്തന്റെ പരിക്കോളം ഗുരുതരമല്ല വാര്‍ണറുടെത്. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇനി കളിക്കാനുള്ളത്.
Post Your Comments