Latest NewsNewsIndia

പാക് പ്രധാനമന്ത്രിയെ പുകഴ്ത്തി കോണ്‍ഗ്രസ്; വിഷമകരമെന്ന് ബിജെപി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പുകഴ്ത്തുന്നതില്‍ വിമര്‍ശിച്ച് ബിജെപി വക്താവ് സംഭിത് പത്ര. കോണ്‍ഗ്രസ് നേതാവ് ഖുഷ്ബു സുന്ദര്‍ അടക്കമുള്ള ചിലരുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം ഉള്‍പ്പെടുത്തിയാണ് സംഭിത് പത്രയുടെ വിമര്‍ശനം. ഒരുവശത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി വളര്‍ത്തിയെടുത്ത നയതന്ത്ര ബന്ധങ്ങളും ഇന്ത്യന്‍ സൈന്യവും. അതിനൊപ്പം ലോക രാജ്യങ്ങള്‍ പോലും ഇന്ത്യക്കൊപ്പം നില്‍ക്കുകയാണെന്നും അതിനിടയിലാണ് കോണ്‍ഗ്രസ് പാക് പ്രധാനമന്ത്രിയെ പുകഴ്ത്തുന്നതെന്നും പത്ര പറഞ്ഞു.

പാക് കസ്റ്റഡിയിലുള്ള വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ സമാധാന സൂചകമായി വിട്ടുതരുമെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ഇമ്രാന്‍ ഖാന് നന്ദി പറഞ്ഞും പുകഴ്ത്തിയും ട്വിറ്ററില്‍ പലരും പോസ്റ്റുകള്‍ ഇട്ടിരുന്നു. ഈ അവസരത്തില്‍ കോണ്‍ഗ്രസ് എന്തിനാണ് പാകിസ്ഥാന്റെ പതാകയും അവരുടെ പ്രധാനമന്ത്രിയയെും പുകഴ്ത്തുന്നതില്‍ തിരക്കിടുന്നതെന്ന് അറിയില്ലെന്ന് സംഭിത് പത്ര ട്വീറ്റ് ചെയ്തു. വെറുപ്പുളവാക്കുന്നതും വിഷമകരവുമായ കാര്യമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാ ഷായും കടുത്ത വാക്കുകള്‍ ഉപയോഗിച്ച് പ്രതിപക്ഷത്തിനെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭിത് പത്രയും രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button