KeralaLatest News

റിജിയണല്‍ അനലറ്റിക്കല്‍ റിസര്‍ച്ച് ലബോറട്ടറി: ശിലാസ്ഥാപനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

തിരുവനന്തപുരം: കണ്ണൂര്‍ കൂത്തുപറമ്പില്‍ ആരംഭിക്കുന്ന റീജിയണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശിലാസ്ഥാപനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. കേരളത്തെ സുരക്ഷിത ആഹാരം ലഭിക്കുന്ന സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് റീജിയണല്‍ അനലറ്റിക്കല്‍ ലബോറട്ടറി സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പല നൂതന രീതിയിലുള്ള മായങ്ങളും ചേര്‍ത്തു വരുന്നുണ്ട്. ഇവയെല്ലാം കണ്ടുപിടിക്കേണ്ടതും പരിശോധിച്ച് കുറ്റക്കാരായ ആളുകളുടെ പേരില്‍ നടപടി എടുക്കേണ്ടതും അത്യാവശ്യമാണ്. ഈ നൂതന രീതിയിലുള്ള മായം കണ്ടുപിടിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക അനലിറ്റിക്കല്‍ ആന്റ് റിസര്‍ച്ച് ലാബ് സ്ഥാപിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ലാബ് സ്ഥാപിക്കാനായി 4.95 കോടി രൂപയാണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷിതത്വ പരിശോധനയില്‍ പരിശോധനയോടൊപ്പം പഠനവും, ഗവേഷണവും നടത്തി ഭക്ഷ്യസുരക്ഷാ പരിശോധന രംഗത്ത് വിപ്ലവകരമായ ഒരു മാറ്റം ഉണ്ടാക്കാന്‍ ഈ ലാബ് സഹായിക്കും. കണ്ണൂര്‍ കാസര്‍കോട് വയനാട് എന്നീ ജില്ലകളിലെ ജനങ്ങള്‍ക്ക് അവരുടെ കുടിവെള്ളവും സംശയം തോന്നുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ പരിശോധിക്കുന്നതിന് കോഴിക്കോട് ജില്ലയിലെ ലാബിനെയാണ് ഇതുവരെ ആശ്രയിച്ച് വരുന്നത്. എന്നാല്‍ കണ്ണൂരിലെ ലാബ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഈ ജില്ലകളിലെ ജനങ്ങള്‍ക്കും ഈ ലാബിനെ ആശ്രയിക്കാവുന്നതാണ്.

കൂത്തുപറമ്പ് നഗരസഭ ചെയര്‍മാന്‍ എം. സുകുമാരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button