ന്യൂഡല്‍ഹി: ഐആര്‍ടിസിടി ഐപേ എന്ന ഡിജിറ്റല്‍ പേമെന്റ് ഗേറ്റ് വേയിലൂടെ ഇനി റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാം. ഐപേയിലൂടെ തന്നെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും യുപിഐ ഉപയോഗിച്ച് ബുക്കിങ് നടത്താം. പുതിയ സംവിധാനം ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് മൂന്നാമതൊരു പേമന്റ് ഗേറ്റ് വേ വഴി ബാങ്കുകളിലേക്ക് എത്തേണ്ട സാഹചര്യം ഒഴിവാക്കാം.
കൂടാതെ ഇതോടൊപ്പം ഐആര്‍സിടിസി പ്രീപെയ്ഡ് വാലറ്റും ഓട്ടോ ഡെബിറ്റും ഉടന്‍ അവതരിപ്പിക്കും. പുതിയ ഗേറ്റ് വേ ഉപയോഗിക്കുന്നതോടെ ഐആര്‍ടിസിടിസിയും ബാങ്കുകളുമായി ബുക്കിങ്ങിലുണ്ടാകാവുന്ന ഇടവേള ഒഴിവാകും. പണം അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കപ്പെടുകയും ടിക്കറ്റ് ബുക്ക് ചെയ്യാതെ വരുകയും ചെയ്യുമ്പോള്‍ റീഫണ്ട് അടക്കമുള്ള കാര്യങ്ങളിലും ഇതുവഴി ഐആര്‍സിടിസിക്ക് നേരിട്ട് ബാങ്കുകളുമായി ഇടപെടാനും കഴിയും. ഇടപാട് പൂര്‍ത്തിയാകാതെ ഇടയ്ക്ക് മുടങ്ങുകയും മറ്റും ചെയ്യുന്ന പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഐപേയുടെ വരവ്. എംഎംഎഡി കമ്മ്യൂണിക്കേഷന്‍സാണ് ഐപേയുടെ സാങ്കേതിക സഹായം നല്‍കുന്നത്.
Post Your Comments