KeralaLatest NewsIndia

പ്ലസ് ടു വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവം: മൃതദേഹവുമായി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച്‌ നാട്ടുകാർ

കൊല്ലം: പെണ്‍കുട്ടിയെ ശല്യം ചെയ്തു എന്നാരോപിച്ച്‌ പ്ലസ്ടു വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദ്ദിച്ച്‌ കൊന്ന സംഭവത്തില്‍ വ്യാപകമായി രോഷ പ്രകടനം. പോസ്റ്റ് മാര്‍ട്ടം നടത്തിയ ശേഷം മൃതദേഹവുമായി നാട്ടുകാര്‍ ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പെണ്‍കുട്ടിയെ ശല്യം ചെയ്തെന്നാരോപിച്ചായിരുന്നു വിനീതിന്റെ നേതൃത്വത്തില്‍ പ്ല്സ് ടു വിദ്യാര്‍ത്ഥിയായിരുന്ന രഞ്ജിത്തിനെ വീട്ടില്‍ കയറി മര്‍ദ്ദിക്കുന്നത്. ആളുമാറിയായിരുന്നു മര്‍ദ്ദനം.

ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്. അതേസമയം സിപിഎം അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയുടെ മകളെ ശല്യപ്പെടുത്തിയെന്നാരോപിച്ചാണ് രഞ്ജിത്തിന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. പ്രതി വിനീത് സരസന്‍ പിള്ളയുടെ സഹോദരന്റെ മകനാണ്. രഞ്ജിത്തിന്റെ അമ്മ രജനി ചവറ തെക്കുഭാഗം പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരുന്നു. ഫ്രെബുവരി 16 ന് നടന്ന മര്‍ദ്ദനത്തില്‍ പരാതി കിട്ടി പത്തു ദിവസത്തോളം കഴിഞ്ഞിട്ടും വിനീത് ഉള്‍പ്പെടെയുള്ള പ്രതികളെ പോലീസ് പിടികൂടാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.

രഞ്ജിത്തിന്റെ മരണശേഷമാണ് ജയിൽ വാർഡനായ വിനീതിനെ പോലീസ് അറസ്റ്റ് ചെയ്തത്. രഞ്ജിത്തിനെ മര്‍ദ്ദിക്കാന്‍ വിനീതിനൊപ്പമുണ്ടായിരുന്നവരെയും ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു. വിനീതിനെ ജോലിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ജയില്‍ സൂപ്രണ്ട് കത്ത് നല്‍കിയിട്ടുണ്ട്.കൂലിപ്പണികാരനായ രാധാകൃഷ്ണനാണ് രഞ്ജിത്തിന്റെ പിതാവ്. അമ്മ രജനി, സഹോദരന്‍ രാഹുല്‍.രഞ്ജിത്തിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതിന് ശേഷം കൊല്ലം അരിനെല്ലൂരിലെ വീട്ടിലെത്തിച്ച്‌ സംസ്‌കാരം നടത്തി.

shortlink

Related Articles

Post Your Comments


Back to top button