ഇസ്ലാമാബാദ് : ഇന്ത്യ പാക്കിസ്ഥാന്‍ നിയന്ത്രണ രേഖ കടന്നെത്തി ഭീകര കേന്ദ്രങ്ങള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ സ്ഥിതി ഗതി മാറ്റി വിഷയം മറ്റൊരു രീതിയില്‍ ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. അവരുടെ സംരക്ഷിത വനമേഖലയിലെ ഡസന്‍ കണക്കിന് വരുന്ന പെെന്‍ മരങ്ങള്‍ ബോംബിട്ട് തകര്‍ത്തുവെന്നാണ് പാക്കിന്‍റെ ആരോപണം.
ഇതിനെതിരെ ഇപ്പോള്‍ യുഎന്നില്‍ പരാതി ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് . മാത്രമല്ല ഇന്ത്യ സര്‍ജിക്കല്‍ സ്ട്രെെക്ക് നടത്തിയത് ഭീകര സാന്നിധ്യ കേന്ദ്രങ്ങളില്‍ ആയിരുന്നില്ലെന്നും ജന വാസ മേഖലകളിലായിരുന്നുവെന്നും ഒരു പൗരന് പരിക്കേറ്റതായും പാക് വാദിക്കുന്നു.
ജെറ്റ് ആക്രമത്തില്‍ പ്രകൃതിക്ക് കോട്ടം സംഭവിച്ചതായും പ്രകൃതി നശീകരണം സംഭവിച്ചതായും പാക് കാലാവസ്ഥാ വ്യതിയാനമന്ത്രി മാലിക് അമീന് അസ്ലം റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. കൃതി ഭീകരത എന്നാണ് പാകിസ്ഥാന് ഇന്ത്യയുടെ വ്യോമാക്രമണത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
Post Your Comments