Latest NewsInternational

മസൂദ് അസർ പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരണം

ഇസ്ലാമബാദ് : ജെയ്‌ഷെ ഇ മുഹമ്മദ് തലവൻ മസൂദ് അസർ പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരണം. പാക് വിദേശകാര്യമന്ത്രി മെഹമൂദ് ഖുറോഷിയാണ് ഇക്കാര്യം അറിയിച്ചത്. മസൂദ് അസറിനെതിരെ കേസെടുക്കണമെങ്കിൽ വ്യക്തമായ തെളിവുകൾ വേണമെന്നും ഇതുവരെ അത് സർക്കാരിന് ലഭിച്ചിട്ടില്ലെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.

അതേസമയം ജമ്മു കശ്മിരില്‍ കുപാരയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. നേരത്തേ മൂന്നു ഭീകരരെ സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അതേസമയം പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം തുടരുകയാണ്.

കുപ്‌വാരയിലെ ഹന്ദ്വാര മേഖലയില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. വ്യാഴാഴ്ച രാത്രി മുതല്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ പുലര്‍ച്ചെവരെ നീണ്ടു. സൈന്യത്തിനു നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് സൈനിക വക്താവ് വ്യക്തമാക്കി. മൂന്ന് ഭീകരര്‍ പിടിയിലായതായാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button