മൂന്നാര്‍ : ലക്ഷങ്ങളുടെ സ്വര്‍ണവും വജ്രാഭരണങ്ങളും കവര്‍ന്ന് മുങ്ങിയ ഹോംനഴ്‌സ് പിടില്‍. .മുംബൈയില്‍ ജോലിക്കു നിന്ന വീട്ടില്‍ നിന്ന് ഭര്‍ത്താവുമായി ചേര്‍ന്ന് 15 ലക്ഷം രൂപയുടെ സ്വര്‍ണവും വജ്രാഭരണങ്ങളും കവര്‍ന്ന് മുങ്ങിയ യുവതിയാണ് പൊലീസ് പിടിയിലായത്.. മുംബൈ ചെമ്പൂരില്‍ താമസിക്കുന്ന കിരണ്‍ ഷിന്റേയുടെ ഭാര്യയും മൂന്നാര്‍ കടലാര്‍ എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷന്‍ സ്വദേശിനിയുമായ ഉമാ മഹേശ്വരി (24) ആണു പിടിയിലായത്. ചെമ്പൂരില്‍ ഫ്‌ളാറ്റില്‍ തനിച്ച് താമസിക്കുന്ന രാജ് തിലക് ബുഹാരിയുടെ പരാതിയെ തുടര്‍ന്ന് മുംബൈ പൊലീസ് ആണ് മൂന്നാര്‍ പൊലീസിന്റെ സഹായത്തോടെ ഇന്നലെ എസ്റ്റേറ്റിലെ വീട്ടില്‍ നിന്ന് ഉമയെ കസ്റ്റഡിയില്‍ എടുത്തത്.
രാജ് തിലക് ബുഹാരിയുടെ ഫ്‌ലാറ്റില്‍ ഹോം നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ഉമാ മഹേശ്വരി. ഇവരുടെ ഭര്‍ത്താവ് കിരണ്‍ ഷിന്റേ ഈ വീട്ടിലെ സ്ഥിരം സന്ദര്‍ശകന്‍ ആയിരുന്നു.ഉമയുടെ സഹായത്തോടെ കിരണ്‍ ആണ് കവര്‍ച്ച നടത്തിയതെന്നു പൊലീസ് പറഞ്ഞു. ചെമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലാണ് ഇന്നലെ പൊലീസ് മൂന്നാറില്‍ എത്തിയത്. ഏകദേശം 3 ലക്ഷം രൂപയുടെ സ്വര്‍ണം ഇവരുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഉമയെ കസ്റ്റഡിയില്‍ എടുത്ത് തെളിവെടുപ്പിനായി മുംബൈയിലേക്ക് കൊണ്ടുപോയി. മുഖ്യപ്രതി കിരണ്‍ ഷിന്റേ ഒളിവിലാണ്.
Post Your Comments