കൊച്ചി : കൊച്ചി മെട്രോ കാര്‍ഡ് കാണിത്താല്‍ ഇനി ബസുകളിലും ഇളവ്. ടിക്കറ്റ് കാര്‍ഡു കൊണ്ടു മാര്‍ച്ച് 2 മുതല്‍ ബസിലും യാത്ര ചെയ്യാം. തുടക്കത്തില്‍ 50 ബസുകളില്‍ ഏര്‍പ്പെടുത്തുന്ന സൗകര്യം 2 മാസം കൊണ്ടു 1000 ബസുകളിലേക്കു വ്യാപിപ്പിക്കും. ചില്ലറയില്ലാത്ത പ്രശ്‌നമൊന്നും ഇനി ബസില്‍ പ്രശ്‌നമാവില്ലെന്നു സാരം. കണ്ടക്ടറുടെ കൈയിലുള്ള സ്‌കാനറില്‍ കൊച്ചി വണ്‍ കാര്‍ഡ് കാണിച്ചാല്‍ കാര്‍ഡില്‍ നിന്നു ടിക്കറ്റ് നിരക്കു പൊയ്‌ക്കോളും. പണം പോക്കറ്റില്‍
മെട്രോയുടെ ടിക്കറ്റ് കാര്‍ഡായ കൊച്ചി വണ്‍ കാര്‍ഡ് ബസിലും ഉപയോഗിക്കാനുള്ള പദ്ധതി 2 മാസം മുന്‍പ് ഉദ്ഘാടനം ചെയ്തതാണെങ്കിലും നടപ്പാക്കുന്നത് ഇപ്പോഴാണ്. ഉച്ചയ്ക്ക് 2.30 നു ടാജ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ബസുകളില്‍ കാര്‍ഡ് ഉപയോഗിക്കുന്നതിന്റെ ഉദ്ഘാടനം നടക്കും. ബസില്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ 5% ഇളവു കിട്ടും. മെട്രോയില്‍ കൊച്ചി വണ്‍ കാര്‍ഡിനു ടിക്കറ്റ് നിരക്കില്‍ 20 % ഇളവുണ്ട്.
തിരഞ്ഞെടുത്ത റസ്റ്ററന്റുകളില്‍ കൊച്ചി വണ്‍കാര്‍ഡ് ഉപയോഗിച്ച് 15% ഇളവുനേടാം. വര്‍ഷത്തില്‍ 8 പ്രാവശ്യം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ലോഞ്ചില്‍ കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ചു പ്രവേശിക്കാം. ബസില്‍ യാത്ര ചെയ്യേണ്ട സ്ഥലവും യാത്രചെയ്യേണ്ടവരുടെ എണ്ണവും കണ്ടക്ടറോടു പറയുമ്പോള്‍ റേറ്റ് പറയും. കണ്ടക്ടറുടെ കൈയിലുള്ള ചെറിയ സ്‌കാനറില്‍ കൊച്ചി വണ്‍ കാര്‍ഡിന്റെ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ പണം അതതു ബസ് ഉടമാ സംഘത്തിനു ലഭിക്കും. തുക സംഘത്തില്‍ അംഗങ്ങളായ ബസുകള്‍ ആനുപാതികമായി വീതിച്ചെടുക്കും. ആക്‌സിസ് ബാങ്കും കെഎംആര്‍എലും ചേര്‍ന്നാണു കൊച്ചി വണ്‍ കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്.
Post Your Comments