കോട്ടയം: കോട്ടയം സീറ്റില്‍ പി.ജെ. ജോസഫുമായി അനുനയനീക്കത്തിനൊരുങ്ങി മാണി വിഭാഗം. പി ജെ ജോസഫിനെ പിൻതിരിപ്പിക്കാൻ ചില നീക്കങ്ങളും നടത്തിത്തുടങ്ങി ഈ വിഭാഗം.കേരളകോൺഗ്രസിന് നൽകേണ്ട സീറ്റ് സംബന്ധിച്ച് ഞായറാഴ്ചത്തെ ഉഭയകക്ഷി ചർച്ചയിൽ തീരുമാനമുണ്ടാകുന്നത് വരെ പരസ്യ അഭിപ്രായപ്രകടനത്തിൽ നിന്ന് ഇരു വിഭാഗവും പിൻമാറി നിൽക്കുകയാണ്.
കോട്ടയം സീറ്റ് മാത്രമാണെങ്കിലും മത്സരിക്കുമെന്ന് ഉറച്ച് നിൽക്കുന്ന പി ജെ ജോസഫിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് മാണി വിഭാഗം. ഇതിനായി ജോസഫുമായി ബന്ധമുള്ള പലരെയും പിന്തിരിപ്പിക്കാൻ ശ്രമം നടക്കുന്നതായും ചില സൂചനകൾ ലഭിച്ചു. മധ്യസ്ഥചർച്ചകളും സജീവമായി തുടരുകയാണ്.
ഉഭയകക്ഷി ചർച്ചയിൽ രണ്ട് സീറ്റ് വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടത് കെ എം മാണിയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എം പി വീരേന്ദ്രകുമാറിന് നൽകിയ പാലക്കാട് കോൺഗ്രസിന് തിരിച്ച് ലഭിച്ച സാഹചര്യത്തിൽ ഒരു സീറ്റ് നൽകാൻ ബുദ്ധിമുട്ടില്ലെന്നാണ് കേരളകോൺഗ്രസ് നിലപാട്.
സ്ഥാനാർത്ഥിയാകണമെന്ന പി ജെ ജോസഫ് പരസ്യമായി പറഞ്ഞ സ്ഥിതിക്ക് ഇനിയാരും തയ്യാറാകുകയുമില്ല. ജോസഫിനൊപ്പം നിൽക്കുന്ന മോൻസിനെ സ്ഥാനാർത്ഥിയാക്കാമെന്ന നിർദ്ദേശമുണ്ടെങ്കിലും മോൻസ് ജോസഫ് മത്സരിക്കാൻ തയ്യാറല്ല എന്ന് വ്യക്തമാക്കി.പാർട്ടിയിൽ ചുണക്കുട്ടൻമാരുണ്ടെന്ന് പറഞ്ഞ് നിഷ ജോസ് കെ മാണിയും പിൻമാറി. ഈ സാഹചര്യത്തിലാണ് മാണി വിഭാഗത്തിന്റ അനുനയനീക്കം.
Post Your Comments