കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ‘ധീര സ്മൃതി യാത്ര’ ഇന്ന് ആരംഭിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യാത്ര രാവിലെ 9.30ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് കേശവചന്ദ് യാദവ് യാത്ര ഉദ്ഘാടനം ചെയ്യും. പെരിയയില്‍നിന്നും ആരംഭിക്കുന്ന യാത്ര മാര്‍ച്ച് അഞ്ചിന് തിരുവനന്തപുരത്ത് അവസാനിക്കും. തിരുവല്ലം പരശുരാമ ക്ഷേത്ര തീര്‍ഥത്തില്‍ ഇരുവരുടെയും ചിതാഭസ്മം നിമജ്ജനം ചെയ്യും. നേരത്തെ, സിബിഐ അല്ലാതെ മറ്റാര് അന്വേഷിച്ചാലും കേസ് തെളിയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് പറഞ്ഞിരുന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല യൂത്ത് കോണ്‍ഗ്രസുകാര്‍. മൂന്ന് സഹപ്രവര്‍ത്തകരെയാണ് അടുത്തടുത്ത് തങ്ങള്‍ക്ക് നഷ്ടമായത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും ഡീന്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments