Latest NewsKeralaNattuvartha

ഈ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

കണ്ണൂര്‍ : മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുറ്റൂര്‍, മൈലഞ്ചേരി, അരിയിച്ചാല്‍, മേനോന്‍കുന്ന്, ഇരൂള്‍, വെള്ളരിയാനം, മണ്ടപ്രം ഭാഗങ്ങളില്‍ മാര്‍ച്ച് 01 രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളോറ മുതല്‍ കടുക്കാരം വരെ റോഡ് വീതികൂട്ടലുമായി ബന്ധപ്പെട്ട പ്രവൃത്തി നടക്കുന്നതിനാല്‍ വൈദ്യുതി പൂര്‍ണ്ണമായോ ഭാഗികമായോ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തന്നട, മായാബസാര്‍, ഇല്ലത്ത് വളപ്പില്‍, ഹാജിമുക്ക് ഭാഗങ്ങളില്‍ മാര്‍ച്ച് 01 രാവിലെ എട്ട് മണി മുതല്‍ ഒരു മണി വരെയും മനയത്ത്മൂല, സാധുപാര്‍ക്ക്, കോയ്യോട് എസ്റ്റേറ്റ്, നാരായണത്ത്ചിറ, മണിയലംചിറ ഭാഗങ്ങളില്‍ ഒരു മണി മുതല്‍ വൈകിട്ട് 3.30 വരെയും വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വളവുപാലം, പെരുമണ്ണ്, പെടയങ്ങോട്, മീന്‍കുളം, മയില്‍കുന്ന്, കുയിലൂര്‍ വണ്‍, കുയിലൂര്‍ ടു, ജെമിനി ഭാഗങ്ങളില്‍ (മാര്‍ച്ച് 01 രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button