Latest NewsIndia

ഇന്ത്യന്‍ റെയില്‍വേയുടെ രണ്ട് പ്രധാനപ്പെട്ട പദ്ധതികള്‍ക്ക് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

രാമേശ്വരം: പുതിയ പാമ്പൻ പാലത്തിന്റെയും രാമേശ്വരത്തേയും ധനുഷ്‌കോടിയേയും ബന്ധിപ്പിക്കുന്ന പുതിയ റെയില്‍വേ ലൈനിന്റെയും നിര്‍മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും. ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് പാലമായിരിക്കും പുതിയ പാമ്പൻ പാലം. പഴയ പാമ്പന്‍ പാലത്തിനേക്കാളും 3.0 മീറ്റര്‍ ഉയരത്തിലാണ് പുതിയ പാലം പണിയുന്നത്. 2.05 കിലോമീറ്ററില്‍ 250 കോടി രൂപ ചെലവിട്ട് ഇരട്ടപാതയായിട്ടായിരിക്കും നിർമ്മാണം.

17.20 കിലോ മീറ്ററില്‍ 208 കോടി രൂപ ചെലവിട്ടാണ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് 1964 ല്‍ ഒലിച്ചുപോയ പാലത്തിന് പകരമായി രാമേശ്വരത്തേയും ധനുഷ്‌കോടിയേയും ബന്ധിപ്പിക്കുന്ന പുതിയ റെയില്‍വേ ലൈന്‍ നിര്‍മിക്കുന്നത്.വിനോദ സഞ്ചാര കേന്ദ്രമായ ധനുഷ്കോടിയിലേക്കുള്ള യാത്ര സു​ഗമമാക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button