എസ്.യു.വി ക്രെറ്റയിലൂടെ ആഗോളതലത്തിൽ മികച്ച വിൽപ്പന നേട്ടവുമായി മുന്നേറി കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. ഏകദേശം അഞ്ചു ലക്ഷം യൂണിറ്റുകളുടെ വിൽപ്പനയാണ് ക്രെറ്റ എസ്‌യുവികളിലൂടെ ഹ്യുണ്ടായി നേടിയത്. ഇതിൽ 3.7 ലക്ഷം ക്രെറ്റയും ഇന്ത്യയിലാണ് വിറ്റഴിച്ചതെന്നു ശ്രദ്ധേയം. 1.4 ലക്ഷം ക്രെറ്റ യൂണിറ്റുകളാണ് രാജ്യാന്തര വിപണിയില്‍ വിറ്റഴിഞ്ഞത്.
പുറത്തിറങ്ങി 43 മാസങ്ങള്‍ കൊണ്ടാണ് ഹ്യുണ്ടായി എസ്‌യുവി ഈ നേട്ടം കൈവരിച്ചത്. കൂടാതെ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 2016 ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരമടക്കം 27 അവാര്‍ഡുകൾ ക്രെറ്റ സ്വന്തമാക്കി. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന രണ്ടാമത്തെ എസ്‌യുവിയായി അറിയപ്പെടുന്ന ക്രെറ്റയ്ക്ക് മാരുതി സുസുക്കി വിറ്റാര ബ്രെസ്സയാണ് മുഖ്യ എതിരാളി.
Post Your Comments