മോദി വിരോധികളായ ചിലര്‍ നയിക്കുന്ന കക്ഷികളാണ് സായുധ സേനയെ സംശയിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിര്‍ത്തി കടന്ന് സൈന്യം നടത്തിയ ഓപ്പറേഷനെ രാഷ്ട്രീയമായി വിമര്‍ശിക്കുന്നവരെ ഉദ്ദേശിച്ചായിരുന്നു മോദിയുടെ പരാമര്‍ശം.
പാക് പിടിയിലായ ധീരനായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ തിരിച്ചുവരവിന് മുമ്പായി അദ്ദേഹം തമിഴ്‌നാട്ടില്‍ നിന്നുള്ള ധീര സൈനികനാണെന്നും കന്യാകുമാരിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി വെളിപ്പെടുത്തി. ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ മനസിലാക്കണം അഭിനന്ദ് തമിഴ്‌നാട്ടില്‍ നിന്നുള്ള സൈനികനാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഭീകരരില്‍ നിന്നുള്ള ഭീഷണിയെക്കുറിച്ച് സംസാരിക്കവേ അത്തരം സാഹചര്യങ്ങളില്‍ ഇന്ത്യക്ക് അധികനാള്‍ നിസ്സഹായമാകേണ്ടിവരില്ലെന്നും മോദി ഊന്നിപ്പറഞ്ഞു. 2004 മുതല്‍ 2014 വരെ നിരവധി ഭീകരാക്രമണങ്ങള്‍ നടന്നു. കുറ്റവാളികളെ ശിക്ഷിക്കാനാണ് രാജ്യം ആഗ്രഹിക്കുന്നത്, പക്ഷേ ഒന്നും സംഭവിച്ചില്ലെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു..
2008 മുംബൈ ഭീകരാക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ പാകിസ്ഥാന്‍ യാതൊരു നടപടികളും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഉറി ആക്രമണത്തിന് ശേഷം നമ്മുടെ ധൈര്യശാലികള്‍ ചെയ്തതെന്താണെന്ന് നിങ്ങള്‍ കണ്ടു എന്നും രാജ്യത്തെ സേവിക്കുന്ന എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് മോദി പറഞ്ഞു.
Post Your Comments