തിരുവനന്തപുരം: കേരളത്തില്‍ കര്‍ഷക ആത്മഹത്യ സര്‍ക്കാര്‍ ശ്രദ്ധയില്‍ എത്തിക്കുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസമിരിക്കും. ഈ വരുന്ന 6 ന് കട്ടപ്പനയിലാണ് ഉപവാസം. കര്‍ഷക ആത്മഹത്യകളില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ചും അഞ്ചു ലക്ഷംവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുത്തിത്തള്ളണം എന്ന് ആവശ്യപ്പെട്ടുമാണ് ഉപവാസം.
മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ പത്തിന് ആരംഭിക്കുന്ന ഉപവാസം വെെകിട്ട് 5 വരെ നീണ്ട് നില്ക്കും. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന് ഉദ്ഘാടനം നിര്‍വ്വഹിക്കും.
Post Your Comments