Latest NewsKerala

അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ: ആഹ്ലാദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം•എയർഫോഴ്‌സ്‌ വിങ് കമാണ്ടർ അഭിനന്ദൻ വർധമാൻ ഇന്ത്യൻ മണ്ണിൽ തിരികെ എത്തിയതിൽ അതിയായ ആഹ്ലാദമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അഭിനന്ദൻ പ്രകടിപ്പിച്ച നിശ്ചയദാർഢ്യവും ധീരതയും അഭിമാനകരമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവു വരുത്തി സമാധാനത്തിന്റെ സന്ദേശം നൽകിയാണ് അഭിനന്ദന്റെ ആഗമനം എന്നത് ഏറെ സന്തോഷം പകരുന്നു. കേരള ജനതയ്ക്കു വേണ്ടി അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

https://www.facebook.com/PinarayiVijayan/posts/2162936077131544

shortlink

Related Articles

Post Your Comments

Related Articles


Back to top button