
തൃപ്രയാര്‍ :ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് 2 വിദ്യാര്‍ഥികള്‍ക്ക് ദാരുണ മരണം. ദേശീയപാതയില്‍ തളിക്കുളം കൊപ്രക്കളം സ്റ്റോപ്പിനു സമീപം മരക്കമ്പനി പരിസരത്താണ് അപകടം. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. തൃത്തല്ലൂര്‍ ഏംഗല്‍സ് നഗറില്‍ പണിക്കവീട്ടില്‍ റഹ്മത്തുള്ളയുടെ മകന്‍ റമീസ് (21), കണ്ടശാംകടവ് പത്യാല ക്ഷേത്രത്തിനു സമീപം വാടയില്‍ മുകുന്ദന്റെ മകന്‍ ശരത് (22) എന്നിവരാണ് മരിച്ചത്. രാത്രി 8.30 നാണ് അപകടം.
റമീസിന്റെ ബൈക്കും ശരത്തിന്റെ സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ശരത് തെറിച്ചുപോയി. ഇരു വാഹനങ്ങളും തകര്‍ന്നു.
ആക്ട്‌സിന്റെയും ഗാന്ധി കെയറിന്റെയും ആംബുലന്‍സുകളില്‍ ഇരുവരെയും തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃപ്രയാര്‍ എന്‍ഇഎസ് കോളജിലെ ബികോം ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് റമീസ്. ഉമ്മ: സബിത. സഹോദരി: റംസി
Post Your Comments