ഇസ്ലാമാബാദ്: പോര്‍ വിമാനം തകര്‍ന്ന് പാകിസ്ഥാനില്‍ എത്തിയ ഇന്ത്യന്‍ വിങ് കമാന്‍ണ്ടര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കുറിച്ച് നിര്‍ണായകമായ വിവരങ്ങള്‍ പുറത്തുവിട്ട് പാക് മാധ്യമങ്ങള്‍. പാക് സൈന്യത്തിന്റ പിടിയിലാകുന്നതിന് മുമ്പ് അഭിനന്ദന്‍ ഇന്ത്യയ്ക്ക് ജയ് വിളിച്ചു
വെന്നും ചില രേഖകളും മാപ്പും വിഴുങ്ങാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ ചില രേഖകള്‍ വെള്ളത്തില്‍ മുക്കി നശിപ്പിച്ചതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ഇന്ത്യന്‍ വിമാനത്തിന്റെ അവശിഷ്ടമെന്ന നിലയില്‍ പാകിസ്ഥാന്‍ പുറത്തുവിട്ട ഫോട്ടോ പാക് വിമാനത്തിന്റെ അവശിഷ്ടങ്ങളാണെന്ന തെളിവ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.
വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് നിയന്ത്രണ രേഖയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയാണ് അഭിനന്ദന്‍ പാരച്യൂട്ടില്‍ ഇറങ്ങിയത്. ഓടിക്കൂടിയ യുവാക്കളോട് ഇത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് അഭിനന്ദന്‍ ചോദിച്ചുവെന്നും ആള്‍ക്കൂട്ടത്തിലൊരള്‍ ഇന്ത്യയാണെന്ന് പറഞ്ഞതായും റി്‌പ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് അഭിനന്ദന്‍ ഇന്ത്യയ്ക്ക് അനുകൂല മുദ്രാവാക്യം മുഴക്കി. ഉടനെ യുവാക്കള്‍ പാക് സേനയ്ക്ക് അനുകൂല മുദ്രാവാക്യം വിളിച്ചു. ഇതോടെ അഭിനന്ദന്‍ കൈയ്യിലുണ്ടായിരുന്ന പിസ്റ്റളില്‍ നിന്നും ആകാശത്തേക്ക് വെടി ഉതിര്‍ത്ത് തന്നെ പിന്തുടര്‍ന്ന യുവാക്കള്‍ക്ക് നേരെ തോക്കു ചൂണ്ടി അരകിലോമീറ്റളോളം ഓടി. പിന്നീട് അദ്ദേഹം കുളത്തിലേക്ക് ചാടിയെന്നും കൈയ്യിലുണ്ടായിരുന്ന രേഖകള്‍ വള്ളത്തില്‍ മുക്കി നശിപ്പിച്ചുവെന്നും ചിലത് വിഴുങ്ങാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇതിന് ശേഷം സൈന്യമെത്തി അഭിനന്ദന്‍ വര്‍ദ്ധമാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എന്നാല്‍ ചോദ്യം ചെയ്യലിലും തന്റെ പേരല്ലാതെ മറ്റ് വിവരങ്ങളൊന്നും വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് സൈന്യത്തോട് വ്യക്തമാക്കിയില്ല. ഇന്ത്യന്‍ വിങ് കമാന്‍ഡറുടെ ധൈര്യത്തെ ഇന്ത്യന്‍ ജനത മുഴുവന്‍ പ്രകീര്‍ത്തിക്കുകയാണ്.
Post Your Comments