
ശ്രീകണ്ഠാപുരം: എട്ടു വയസുകാരിയെ പീഡിപ്പിച്ച പാലക്കാട് സ്വദേശി അറസ്റ്റില്‍. പാലക്കാട് അട്ടപ്പാടി സ്വദേശി ആന്റണി (26) യാണ് പിടിയിലായത്. കണ്ണൂര്‍ ശ്രീകണ്ഠാപുരം ഓടത്ത് പാലത്തിന് സമീപത്തെ ക്വാര്‍ട്ടേസില്‍ വെച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പെണ്‍കുട്ടിയെ ഇയാള്‍ രണ്ടുതവണ ഇയാള്‍ പീഡിപ്പിച്ചിരുന്നുവെന്നും കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് പീഡനക്കാര്യം പുറത്തറിഞ്ഞതെന്നും പോലീസ് പറയുന്നു. സിഐ വിവി ലതീഷ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആന്റണിയെ തളിപ്പമ്പ് കോടതിയില്‍ ഹാജരാക്കി.
Post Your Comments