ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശ അനുസരിച്ച് ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍റെ വീഡിയോ യൂട്യൂബ് നീക്കി. 11 വീഡിയോ ലിങ്കുകള്‍ ഒഴിവാക്കാനാണ് കേന്ദ്ര ഐടി മന്ത്രാലയം യൂട്യൂബിനോട് ആവശ്യപ്പെട്ടിരുന്നത്. ഈ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വീഡിയോ നീക്കം ചെയ്തത്. വിമാനം തകര്‍ന്ന് അഭിനന്ദന്‍ വര്‍ദ്ധമന്‍ പാകിസ്ഥാന്‍റെ പിടിയിലായതിന് ശേഷമുളള വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. നാളെ അഭിനന്ദനെ മോചിപ്പിക്കുമെന്ന് പാക്ക് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ സ്വീകരിക്കാന്‍ കുടുംബം വാഗയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
പാക്കിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ച് സെെനിക താവളങ്ങള്‍ ആക്രമണം നടത്താന്‍ ശ്രമം നടത്തുന്നതിനിടെ ഇതിനെ പ്രതിരോധിച്ച് ശത്രു വിമാനത്തിന് പിറകെ പ്രതിരോധ നടപടികള്‍ തുടരുന്നതിനിടെയാണ് അദ്ദേഹം പാക്ക് പിടിയിലായിരുന്നത്. 24 ഓളം യുദ്ധവിമാനങ്ങളുമായായിരുന്നു പാക്ക് അതിര്‍ത്തി ലംഘിച്ച് വന്നത്. എന്നാല്‍ വ്യേമസേനയുടെ ചെറുത്ത് നില്‍പ്പില്‍ അവര്‍ ഭയ.ചകിതരായി പിന്‍വാങ്ങി.
Post Your Comments