ടോക്കിയോ: ഏറ്റവും ഭാരംകുറവോടെ ജന്മമെടുത്ത ആൺകുഞ്ഞ് പൂർണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു. ടോക്കിയോയിലെ കെയിയോ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ഓഗസ്റ്റില്‍ ജനിച്ച കുഞ്ഞിന് 268 ഗ്രാം മാത്രമായിരുന്നു ഭാരം. കൈവെള്ളയില്‍ ഒതുങ്ങുന്ന വലിപ്പവും.
ഗര്‍ഭം 24 ആഴ്ച മാത്രമെത്തിയപ്പോഴായിരുന്നു പ്രസവം. കഴിഞ്ഞയാഴ്ചവരെ തീവ്രപരിചണ വിഭാഗത്തിലായിരുന്നു. ആശുപത്രി വിടുന്പോള്‍ ഭാരം 3.2 കിലോഗ്രാമായി ഉയര്‍ന്നു. ജനിച്ച സമയം കുട്ടിയെ രക്ഷപ്പെടുത്താൻ കഴിയുമെന്ന് ഡോക്ടർമാർ കരുതിയിരുന്നില്ല.
2009-ൽ ജർമനിയിൽ ജനിച്ച ഒരു കുഞ്ഞിന് 274 ഗ്രാം മാത്രമായിരുന്നു ഭാരം. 2015 ൽ ജർമ്മനിയിൽ 252 ഗ്രാം തൂക്കമുള്ള ഒരു പെൺകുട്ടി ജനിച്ചിരുന്നു.
Post Your Comments