അബുദബി : ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇന്ന് യു.എ.യിലേയ്ക്ക് തിരിയ്ക്കും. യുഎഇയില്‍ നടക്കുന്ന ഇസ്‌ലാമികരാജ്യങ്ങളുടെ കൂട്ടായ്മയില്‍ പങ്കെടുക്കാനായാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യു.എ.ഇലേയ്ക്ക് പോകുന്നത്. ഒഐസി സമ്മേളനത്തില്‍ ഇന്ത്യന്‍ നിലപാടു നിര്‍ണായകമാണ്. അതേസമയം, പാകിസ്ഥാനോടുള്ള ഇന്ത്യയുടെ ിലപാടില്‍ ഉറ്റുനോക്കുകയാണ് അറബ് രാജ്യങ്ങള്‍. സമ്മേളനത്തില്‍ ഇന്ത്യയെ വിശിഷ്ടാതിഥിയാക്കിയതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ സമ്മേളനം ബഹിഷ്‌കരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശിഷ്ടാതിഥിയായി എത്തുന്നതിനാലാണു പാക്ക് പിന്‍മാറ്റം. അബുദബിയില്‍ വെള്ളി, ശനി ദിവസങ്ങളിലാണ് സമ്മേളനം. ഇന്ത്യയെ ഒഴിവാക്കണമെന്ന പാക് ആവശ്യം യുഎഇ അംഗീകരിച്ചിരുന്നില്ല.
Post Your Comments