KeralaLatest News

വനഭൂമിയില്‍ നിന്നും ആദിവാസികളെ ഒഴിപ്പിക്കാനുള്ള ഉത്തരവിന് സ്റ്റേ

ആദിവാസികളെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചേയ്തു. കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.കേരളത്തിന് പുറമെ കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ചത്തിസ്ഘഡ്, ജാര്‍ഖണ്ഡ്, അസം, ആന്ധ്രപ്രദേശ്, ഗുജറാത്ത് തുടങ്ങി 16 സംസ്ഥാനങ്ങളിലായി ആകെ 11,27,446 കുടുംബങ്ങള്‍ വനാവകാശ നിയമ പ്രകാരം വനത്തില്‍ താമസിക്കാന്‍ യോഗ്യരല്ല എന്നാണ് കണക്ക്. ഇവരെയെല്ലാം ഒഴിപ്പിക്കാനായിരുന്നു കോടതി ഉത്തരവ്. ഇതിനെതിരെ ദേശവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

വനമേഖലയില്‍ നിന്ന് 11 ലക്ഷത്തിലധികം ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കാനായിരുന്നു സുപ്രീം കോടതി ഉത്തരവ്. വനാവകാശ നിയമ പരിരക്ഷ കിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തിയവരെയാണ് ഒഴിപ്പിക്കേണ്ടത്. ഇത് പ്രകാരം കേരളത്തില്‍ 894 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരും. വനാവകാശ നിയമം ചോദ്യംചെയ്തുള്ള ഹരജിയിലായിരുന്നു സുപ്രീംകോടതി ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ 24ന് മുമ്പ് ഉത്തരവ് നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം. ഈ മാസം 13ന് കേസ് പരിഗണിച്ചപ്പോള്‍ സുപ്രിം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button