ഇസ്ലാമാബാദ് : ഇന്ത്യന്‍ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദന് വര്‍ത്തമാനെ നാളെ വിട്ടയ്ക്കുമെന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക് പാർലമെന്റ് സംയുക്ത സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സമാധാന സന്ദേശമായാണ് തീരുമാനം. കാര്യങ്ങൾ കൈവിട്ടു പോകാൻ പാടില്ലെന്നും,കാശ്മീർ വിഷയം പ്രധാനമെന്നും
ഇമ്രാൻ ഖാൻ അറിയിച്ചു.
Pakistan Prime Minister Imran Khan: As a peace gesture we are releasing Wing Commander Abhinandan tomorrow. pic.twitter.com/J0Attb6KDC
— ANI (@ANI) February 28, 2019
അഭിനന്ദനെ വിട്ടുകിട്ടണമെന്ന് ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥർ പാക് വിദേശകാര്യ മന്ത്രാലയത്തിൽ എത്തി നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനായുള്ള നയതന്ത്ര നീക്കം ശക്തമാക്കുന്നതിനിടെയാണ് അഭിനന്ദന് വര്‍ധനെ മോചിപ്പിക്കുമെന്ന പ്രഖ്യാപനം എത്തിയത്.
Post Your Comments