അബുദാബി : മാര്‍ച്ചിലെ ഇന്ധന വില പ്രഖ്യാപിച്ച് യു.എ.ഇ. ഇന്ധന വിലയില്‍ മാറ്റം വന്നിട്ടുണ്ട്. ഇതോടെ പെട്രോളിനും ഡീസലിനും നിരക്കില്‍ നേരിയ വര്‍ധനയുണ്ടായി. യു.എ.ഇ ഇന്ധന വിലനിര്‍ണയ കമ്മിറ്റിയാണ് ഇന്ധന വില പ്രഖ്യാപിച്ചത്. എന്നാല്‍ കഴിഞ്ഞ നാലു മാസങ്ങളില്‍ യു.എ.ഇയിലെ ഇന്ധന വിലയില്‍ കുറവായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
സൂപ്പര്‍98 പെട്രോള്‍ ലീറ്ററിന് മാര്‍ച്ച് മുതല്‍ 2 ദിര്‍ഹം 4 ഫില്‍സായിരിക്കും നിരക്ക്. ഒരു ദിര്‍ഹം 95 ഫില്‍സാണ് നിലവിലെ നിരക്ക്. സ്‌പെഷ്യല്‍95 ലിറ്ററിന് ഒരു ദിര്‍ഹം 92 ഫില്‍സായിരിക്കു. 1.84 ഫില്‍സാണ് ഈ മാസം ഈടാക്കി വരുന്നത്. ഡീസല്‍ ലിറ്ററിന് 13 ഫില്‍സ് വര്‍ധിക്കും. ഈ മാസം ലീറ്ററിന് 2.28 ഫില്‍സുള്ള ഡീസലിന് മാര്‍ച്ചില്‍ രണ്ട് ദിര്‍ഹം 41 ഫില്‍സ്
നല്‍കണം.
ആഗോള എണ്ണ വിപണിയിലെ ചാഞ്ചാട്ടം മുന്‍നിര്‍ത്തിയാണ് ഗാര്‍ഹിക വിപണിയില്‍ നേരിയ നിരക്കുവര്‍ധന കൊണ്ടു വരാന്‍ മന്ത്രാലയത്തെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്
Post Your Comments