KeralaLatest News

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കന്യാകുമാരിയിൽ

നാഗർകോവിൽ : പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കന്യാകുമാരിയിൽ. കേന്ദ്രവിഹിതത്തിൽ നിന്നു കന്യാകുമാരിജില്ലയിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്താനാണ്. പ്രധാനമന്ത്രിയുടെ പൊതുയോഗം നടക്കുന്ന കന്യാകുമാരിയിൽ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ ഹെലികോപ്ടർ ട്രയൽറൺ നടത്തി.

ചെന്നൈ– മധുര റൂട്ടിൽ സർവീസ് ആരംഭിക്കുന്ന തേജസ് സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് , രാമേശ്വരം പാമ്പൻ പാലത്തിനു സമീപം പുതിയതായി നിർമിക്കുന്ന പാലം, രാമേശ്വരത്തിനും ധനുഷ്ക്കോടിയ്ക്കും മധ്യേ നിർമിക്കുന്ന റയിൽപാത എന്നിവയുടെ തറക്കല്ലിടൽ എന്നിവയാണ് പ്രധാനമന്ത്രി നിർവഹിക്കുക.

നാളെ ഉച്ചക്ക് 1.40ന് ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്താവളത്തിൽ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കന്യാകുമാരിയിലേയ്ക്കു തിരിക്കും.ഗവർണർ പി. സദാശിവമാണ് പ്രധനമന്ത്രിയെ സ്വീകരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button