തിരുവനന്തപുരം : കെപിസിസിയുടെ ജനമഹായാത്രക്ക് തിരുവനന്തപുരത്ത് സമാപനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ര്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, കെപിസിസി മുന്‍ അധ്യക്ഷന്‍മാര്‍, എംപിമാര്‍, എംല്‍എമാര്‍ തുടങ്ങി നേതാക്കളുടെ വന്‍ നിരയെ സാക്ഷിയാക്കിയാണ് യാത്രക്ക് സമാപനം കുറിച്ചത്. അതേസമയംജനമഹായാത്രയുടെ സമാപന പരിപാടിയില്‍ അണികളുടെ പങ്കാളിത്തത്തില്‍ ശോഷണം അനുഭവപ്പെട്ടിരുന്നു.
കേന്ദ്ര സര്‍ക്കാരിനേയും കേരള സര്‍ക്കാരിനേയും മുല്ലപ്പളളി രാമചന്ദ്രന്‍ കടന്നാക്രമിച്ചു. നരേന്ദ്ര മോദിക്കെതിരെ നിരവധി ആരോപണങ്ങളും ഉന്നയിച്ചു. ഫെബ്രുവരി 3 ന് കാസര്‍കോട് നിന്നാരംഭിച്ച ജാഥക്ക് പതാക കൈമാറിയത് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണിയായിരുന്നു.
Post Your Comments