CinemaLatest NewsEntertainment

ഈ വീരജവാന്റെ ജീവിതകഥ ഇനി വെള്ളിത്തിരയില്‍

2008 മുബൈ ഭീകരാക്രമണത്തില്‍ വീരചരമം പ്രാപിച്ച മേജര്‍ സന്ദീപ് ഉണ്ണിക്യഷ്ണന്റെ ജീവിത കഥ ഇനി വെള്ളിതിരയില്‍.എന്‍.എസ്.ജി കമാന്‍ഡോ സംഘത്തിന്റെ തലവനായിരുന്ന മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ മുംബൈ താജ് ഹോട്ടലില്‍ ഭീകരരെ നേരിടുന്നതിനിടെയാണ് വീരമൃത്യു വരിച്ചത്.

2009 ജനുവരി 26ന് രാജ്യം അശോകചക്ര ബഹുമതി നല്‍കി സന്ദീപ് ഉണ്ണികൃഷ്ണനെ ആദരിച്ചിരുന്നു.ഭീകരരില്‍ നിന്നും 14 ബന്ദികളെ രക്ഷിച്ചതിന് ശേഷമായിരുന്നു സന്ദീപ് ഉണ്ണിക്യഷ്ണന്റെ ധീരചരമം.സാണി പിക്‌ചേഴ്‌സിന്റെ കൂടെ തെലുഗ് താരം മഹേഷ് ബാബുവിന്റെ നിര്‍മ്മാണ കമ്പനിയായ ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മേജര്‍ എന്ന് പേരിട്ട സിനിമയില്‍ അദിവി സേഷാണ് നായകനാകുന്നത്. ‘ഗൂഡാചാരി’ ഫെയിം സാഷി കിരണ്‍ ടിക്കയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സോണി പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന ആദ്യ തെലുഗ് ചിത്രം കൂടിയാണ് മേജര്‍. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കുന്ന സ്വഭാവക്കാരനായിരുന്ന മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഇഷ്ടവ്യക്തിത്വം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെല്ലാം ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്ന ഇദ്ദേഹം നിറവേറ്റാനുള്ള ഒരുപാടു വിജയമുഹൂര്‍ത്തങ്ങള്‍ ബാക്കിവെച്ചാണ് രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ചത്. ഇനി ആ ജീവിതം സിനിമയിലൂടെ ഓരോ രാജ്യസ്‌നേഹിയിലും എത്തും. തെലുഗിലും ഹിന്ദിയിലുമായി പുറത്തിറങ്ങുന്ന സിനിമ 2020ലാകും തിയേറ്ററിലെത്തുക.

shortlink

Post Your Comments


Back to top button