Latest NewsIndia

‘ഇത് നമുക്ക് വേണ്ടി നിലകൊള്ളുന്നവർക്കുള്ള സമർപ്പണം ‘ ; ഇന്ത്യൻ സൈനികർക്ക് ഒരു കോടി രൂപ നൽകി ലതാ മങ്കേഷ്ക്കർ

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യൂ വരിച്ച സൈനികരോടുള്ള ആദരസൂചകമായാണ് ഈ എളിയ സംഭാവനയെന്ന് ലതാ മങ്കേഷ്ക്കറിന്റെ കുടുംബം അറിയിച്ചു.

ന്യൂഡൽഹി ; ഇന്ത്യൻ സൈനികർക്ക് ഒരു കോടി രൂപ സംഭാവനയായി നൽകാൻ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്ക്കർ. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യൂ വരിച്ച സൈനികരോടുള്ള ആദരസൂചകമായാണ് ഈ എളിയ സംഭാവനയെന്ന് ലതാ മങ്കേഷ്ക്കറിന്റെ കുടുംബം അറിയിച്ചു.ഇത് അർപ്പണമാണ്, നമുക്ക് വേണ്ടി നിലകൊള്ളുന്നവർക്കുള്ള സമർപ്പണം , ലതാ മങ്കേഷ്ക്കറിന്റെ സഹോദരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഏപ്രിൽ 24 ന് പിതാവ് ദിനനാഥ് മങ്കേഷ്ക്കറിന്റെ ഓർമ്മദിനത്തിൽ പണം സേനയ്ക്ക് കൈമാറും.

നിരവധി പ്രമുഖരാണ് ഇന്ത്യൻ സൈന്യത്തിന് അഭിനന്ദനവും,സഹായവുമായി മുന്നോട്ട് വരുന്നത്.ബലിദാനികളായ സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചുമതല താൻ ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുൻ ക്രിക്കറ്റ് താരം സെവാഗ് അറിയിച്ചിരുന്നു..അമിതാഭ് ബച്ചൻ, വീരേന്ദർ സേവാഗ്, മുകേഷ് അംബാനി തുടങ്ങിയവരാണ് സഹായഹസ്തവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

വീരമൃത്യൂ വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങൾക്ക് എല്ലാ തരത്തിലുള്ള പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി മുകേഷ് അംബാനിയുടെ ജീവകാരുണ്യ സംരംഭമായ റിലയൻസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.ജവാന്മാരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്ന് അമിതാഭ് ബച്ചൻ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button