തിരുവനന്തപുരം: കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടന്ന സീറ്റ് വിഭജന ചര്‍ച്ചയില്‍ കൊല്ലം ആര്‍എസ്പിയ്ക്ക് തന്നെയെന്ന് തീരുമാനമായതോടെയാണ് ആര്‍എസ്പിയുടെ തീരുമാനം. ഇതോടെ അടിയന്തരമായി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്തു, കൊല്ലത്തെ സിറ്റിങ് എംപിയായ പ്രേമചന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
മുന്‍ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍ അധ്യക്ഷത വഹിച്ചു. ഇക്കാര്യം ഔദ്യോഗികമായി യുഡിഎഫ് നേതൃത്വത്തെ അറിയിക്കാന്‍ സംസ്ഥാന സെക്രട്ടറി എ.എ.അസീസിനെ ചുമതലപ്പെടുത്തി. 1996ല്‍ ആദ്യമായി ലോക്സഭയിലെത്തിയ പ്രേമചന്ദ്രന്റെ നാലാമത്ത അംഗമാണ് ഇത്തവണത്തേത്. രാജ്യസഭാംഗവും മുന്‍മന്ത്രിയുമായിരുന്നു. ആര്‍എസ്പി എല്‍ഡിഎഫ് വിട്ടു യുഡിഎഫിലെത്തിയ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയെ 37,649 വോട്ടിനു തോല്‍പിച്ചു.
Post Your Comments