മൂവാറ്റുപുഴ: പാകിസ്ഥാന് എതിരെ ഇന്ത്യ തിരിച്ചടിച്ചതിനു പിന്നില്‍ സൈന്യത്തിന്റെ മിടുക്കെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അല്ലാതെ ക്രെഡിറ്റ് കൊടുക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കല്ലെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ കരങ്ങള്‍ സൈന്യത്തിന്റേതാണ്. മൂവാറ്റുപുഴയില്‍ കേരള സംരക്ഷണ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
തീവ്രവാദികള്‍ക്ക് മേലെ രാജ്യം നേടിയ വിജയം രാഷ്ട്രീയ മുതലെടുപ്പിനുപയോഗിക്കുന്നു എന്നതിന് തെളിവാണ് ബി.ജെ.പി. യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന. കശ്മീര്‍ പ്രശ്‌നം രാഷ്ട്രീയപ്രശ്‌നമായി കണ്ട് പരിഹരിക്കണം. കൊലയ്ക്ക് കൊലയല്ല ഇടതുപക്ഷത്തിന്റെ നയം. പുതിയ രാഷ്ട്രീയ സംസ്‌കാരം ഉണ്ടാക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. എന്നാല്‍, സി.പി.എമ്മിന്റെ ഹൃദയമെടുക്കണമെന്ന പ്രചാരണമാണ് നടക്കുന്നത്. കഴിഞ്ഞകാല സംഭവങ്ങളുടെ കണക്കുതീര്‍ക്കാന്‍ സി.പി.എം. ഉദ്ദേശിക്കുന്നില്ല. ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നു എന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ശബരിമലയില്‍ സ്ത്രീകളെ കൊണ്ടു പോകാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
Post Your Comments